ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം തന്ത്രിയുടെ നിർദേശപ്രകാരമാണ് ക്ഷേത്രത്തിൽ ഡിസംബർ മൂന്നിന് ഏകാദശി ആഘോഷിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുള്ളതെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ. ക്ഷേത്രത്തിലെ ആചാരാനുഷ്ഠനങ്ങളുടെ അവസാന വാക്ക് തന്ത്രിയാണ്. ചടങ്ങുകൾ തീരുമാനിക്കുന്നതും തന്ത്രിയുടെ നിർദേശപ്രകാരമാണ്. ഏകാദശി ദിവസത്തെക്കുറിച്ച് ഭിന്നസ്വരം ഉയർന്ന സാഹചര്യത്തിൽ ഗണിതവിദഗ്ദ്ധർ അടക്കമുള്ളവരുടെ അഭിപ്രായം തേടുന്നതിന് ദേവസ്വം തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 24ന് വിദഗ്ദ്ധരുടെ യോഗം ദേവസ്വം വിളിച്ചു ചേർക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |