കാസർകോട് : സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട ലഹരി വിരുദ്ധ ബോധവത്കരണ കാമ്പയിന് ജില്ലയിൽ തുടക്കമായി . എക്സൈസ് വകുപ്പും സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ രണ്ട് കോടി ഗോൾ ചലഞ്ചിന്റെ ജില്ലാതല ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവ്വഹിച്ചു. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത രൺവീർചന്ദ്, അസി. കളക്ടർ ഡോ. മിഥുൻ പ്രേംരാജ് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ഹബീബ് റഹ്മാൻ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ കൃഷ്ണകുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി എസ് ഐസക്, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അശോകൻ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി സുദീപ് ബോസ്, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് മെമ്പർമാരായ പള്ളം നാരായണൻ, അനിൽ ബങ്കളം, സ്പോർട്സ് കൗൺസിൽ സ്റ്റേറ്റ് നോമിനി ടി.വി.ബാലൻ എന്നിവർ ഗോൾ ചലഞ്ചിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |