ചേർത്തല : അഖില കേരള വിശ്വകർമ്മ മഹാസഭയുടെ പ്ലാറ്റിനം ജൂബിലിയാഘോഷ പരിപാടികളുടെ താലൂക്ക് തല ഉദ്ഘാടനം എ.കെ.വി.എം.എസ് ജില്ല പ്രസിഡന്റ് പി.ആർ.ദേവരാജൻ നിർവ്വഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.എൻ.ദിലീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി.താലൂക്ക് സെക്രട്ടറി പി.സുരേഷ്കുമാർ , എൻ.പി.രാജേന്ദ്രൻ ആചാരി,മഹിളാസംഘം ജില്ലാ സെക്രട്ടറി സിന്ധു,അംബുജം,സരസമ്മ, ചന്ദ്രബോസ്,ഹരികൃഷ്ണൻ,രാജീവ്,സോമൻ ആനതറ,എ.വി.ചന്ദ്രൻ,ആർ.രാധാകൃഷ്ണൻ ആചാരി, രഘുമോൻ ആചാരി എന്നിവർ സംസാരിച്ചു.എം.ബി.ബി.എസ് പരീക്ഷ ഉന്നത നിലയിൽ പാസ്സായ ഗായത്രി,ഗോകുൽകുമാർ എന്നിവരെ യോഗത്തിൽ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |