ചേർത്തല:ചേർത്തല പൊലീസ് സ്റ്റേഷന് സമീപം ആളൊഴിഞ്ഞ ക്വാർട്ടേഴ്സിലുണ്ടായ പൊട്ടിത്തെറിയിൽ ശാസ്ത്രീയ പരിശോധനാഫലം കാത്ത് പൊലീസ്. ഞായറാഴ്ച ഉച്ചയോടെയാണ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി കെട്ടിടം ഭാഗികമായി തകരുകയും പൊലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു.ആളൊഴിഞ്ഞ ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പഴയ പടക്കങ്ങൾ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.എന്നാൽ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചാലേ മറ്റു സാദ്ധ്യതകൾ പരിശോധിക്കാനാകുവെന്നാണ് പൊലീസ് കേന്ദ്രങ്ങൾ പറയുന്നത്. ക്വാർട്ടേഴ്സിന് സമീപം ഫോൺ ചെയ്തു നിന്നിരുന്ന സിവിൽ പൊലീസ് ഓഫീസർ സുനിൽകുമാറിന് പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |