പാലക്കാട്: അമ്മയെ കഴുത്തറുത്ത് കൊന്ന് മകൻ ആത്മഹത്യ ചെയ്തു. ഒറ്റപ്പാലം പാലപ്പുറത്താണ് സംഭവം. സരസ്വതിയമ്മയെ കഴുത്തറുത്ത് കൊന്ന് മകൻ വിജയകൃഷ്ണൻ ആണ് ജീവനൊടുക്കിയത്. ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ കൊലപാതകമാണെന്ന് പൊലീസ് സ്ഥരീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.