ഉദിയൻകുളങ്ങര: ആറ്റിൽ കുളിക്കാൻ പോയ യുവാക്കളെ മർദ്ദിച്ച സംഘത്തിലെ അഞ്ചാം പ്രതി പിടിയിൽ. മാറനല്ലൂർ കണ്ടല കരിങ്കൽ കോണത്ത് വിഭാഗത്ത് പുത്തൻ വീട്ടിൽ സജയനെ (23)യാണ് നെയ്യാറ്റിൻകര പൊലീസ് ഇന്നലെ പിടികൂടിയത്.കഴിഞ്ഞ 11ന് അരുവിപ്പുറം പോസ്റ്റിന് സമീപമുള്ള നെയ്യാറിലെ ഇരപ്പിൽ കടവിൽ കുളിക്കാൻ പോയ അനിൽകുമാർ (19), കൂട്ടുകാരായ അഭിജിത്ത് (20),അജയ് (19),അനന്ദു (18 ) എന്നിരെ ആറ് പേർ അടങ്ങുന്ന സംഘം തടഞ്ഞ് നിറുത്തി ദേഹോപദ്രവം ഏൽപ്പിക്കുകയും ഇവരുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ അടക്കം പിടിച്ചുവാങ്ങി അസഭ്യം പറയുകയുമായിരുന്നു. പ്രതികളുടെ ആക്രമണത്തിൽ യുവാക്കൾക്ക് തലയ്ക്കും പല്ലിനും പരിക്കേറ്റിരുന്നു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |