പാലോട്: 16 വയസ്സുകാരിയെ പ്രേമം നടിച്ച് വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഭരതന്നൂർ കരിങ്ങട അശ്വതി ഭവനിൽ ഉണ്ണി എന്ന ഉണ്ണിക്കുട്ട (25)നെ പാലോട് പൊലീസ് പിടികൂടി.പോക്സോ പ്രകാരമാണ് കേസ്. ഇയാൾ കഴിഞ്ഞ ദിവസം മദ്യപിച്ചതിനുശേഷം വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ബഹളംകേട്ട് ആളുകൾ ഒത്തുകൂടിയപ്പോൾ ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പാലോട് സ്റ്റേഷൻ ഓഫീസർ പി.ഷാജിമോന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എ.നിസാറുദ്ദീൻ, സാംരാജ്.സി.പി.ഒ മാരായ അരുൺ, വിനീത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |