കൊച്ചി: അമിത വേഗത്തിൽ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്തുവന്ന സ്വകാര്യബസ് കാറിന് പിന്നിലിടിച്ചു. പാലാരിവട്ടം ബൈപ്പാസിന് സമീപം രാവിലെ 9.45 ഓടെയാണ് സംഭവം. കാക്കനാട് ഫോർട്ടുകൊച്ചി റൂട്ടിലോടുന്ന ഷാന ബസാണ് അപകടം ഉണ്ടാക്കിയത്. കൊച്ചി നഗരത്തിൽ ഓവർടേക്കിംഗിന് കർശന നിരോധനമുള്ള മേഖലയിലാണ് സംഭവം. അതേസമയം ബസ് അമിത വേഗതയിലായിരുന്നില്ലെന്നും ബ്രേക്ക് പോയതാണെന്നുമാണ് ജീവനക്കാർ അറിയിക്കുന്നത്.