ചാരുംമൂട് : തൊഴിലാളികളുടെ ശമ്പളം വർദ്ധധിപ്പിക്കുക , തൊഴിൽ ദിനങ്ങളുടെ എണ്ണം കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കരിമുളയ്ക്കൽ കശുഅണ്ടി ഫാക്ടറിക് മുന്നിൽ സംയുക്ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ സൂചന പണിമുടക്ക് നടത്തി. യു.ടി.യു.സി, സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി യു.സി എന്നീ യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന സമരം യു.ടി.യു.സി നേതാവ് അഡ്വ.കെ.സണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്തു, വിവിധ യൂണിയൻ നേതാക്കളായ വള്ളികുന്നം രാധാകൃഷ്ണൻ, ദിവാകരൻ, ടി.കുട്ടപ്പൻ, യശോധരൻ, രതീഷ് കുമാർ കൈലാസം, വി.കുട്ടപ്പൻ എന്നിവർ സംസാരിച്ചു. സോമൻ, സുനിൽ, റജി, ലീല, നളിനി, പദ്മിനി, ശോഭ, ശ്രീദേവി എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |