SignIn
Kerala Kaumudi Online
Saturday, 27 April 2024 1.22 PM IST

സാംസ്കാരിക സംഗമവും ആദരിക്കലും

purogamana
പുരോഗമന ഗ്രന്ഥശാല ആൻഡ് വായനശാല സാംസ്കാരിക സംഗമത്തിൽ കവി ചവറ കെ..എസ്.പിള്ളയെ ആദരിക്കുന്നു

കൊട്ടാരക്കര : പുരോഗമന ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന സാംസ്കാരിക സംഗമവും ആദരിക്കൽ ചടങ്ങും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.പി.കെ.ജോൺസൺ ഉദ്ഘാടനം ചെയ്തു. വായനശാലാ ഹാളിൽ നടന്ന ചടങ്ങിൽ കവിയും സാഹിത്യ അക്കാഡമി പുരസ്കാര ജേതാവുമായ ചവറ കെ.എസ്. പിള്ളയെ ആദരിച്ചു. സി.ഡി. സുരേഷ് അദ്ധ്യക്ഷനായി. ഡോ.പി.എൻ. ഗംഗാധരൻനായർ,ഡോ.കെ.വത്സലാമ്മ, എം.സൈനുലാബ്ദീൻ, സി.ശശിധരൻപിള്ള , ജോർജ് ബേബി, എം.ജി.അനിയൻ കുഞ്ഞ്, രാജൻ താന്നിക്കൽ, ഷക്കീല അസീസ്, അജി രാജൻപിള്ള, സോമരാജൻ, കുട്ടപ്പൻ പിള്ള എന്നിവർ സംസാരിച്ചു. അരുൺകുമാർ അന്നൂർ സ്വാഗതവും സുരേഷ് പൈങ്ങാടൻ നന്ദിയും പറഞ്ഞു. കവി രാജൻ താന്നിക്കൽ രചിച്ച പുസ്തകം വായനശാലാ പ്രസിഡന്റിന് ആദ്യ കോപ്പി കൈമാറി ചവറ കെ.എസ് പിള്ള പ്രകാശനം നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.