ചേർത്തല :റവന്യു ജില്ല സ്കൂൾ കായികമേള നാളെ മുതൽ 26വരെ ചേർത്തല ശ്രീനാരായണ കോളേജ്, മുഹമ്മ മദർ തേരസ ഹൈസ്കൂൾ,ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നടക്കും.
3000 കായികതാരങ്ങൾ പങ്കെടുക്കും.
ഗെയിംസ് ഇനങ്ങൾ വിവിധ സ്കൂൾ മൈതാനങ്ങളിലായി പൂർത്തിയായി കൊണ്ടിരിക്കുകയാണ്. മത്സരാർത്ഥികളുടെ സൗകര്യങ്ങൾ കണക്കാക്കിയാണ് ഇക്കുറി മേള മൂന്നുദിനങ്ങളാക്കിയതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സുജാത,പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എൽ.വിനോദ്കുമാർ,സ്പോർട്സ് കോ ഓർഡിനേറ്റർ വി.വിജു,സംഘടന പ്രതിനിധി സോണി പവേലിൽ,സ്പോർട്സ് കൺവീനർ ജോസഫ് ജോർജ്ജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ട്രാക്ക് ഇനങ്ങൾ മുഹമ്മ മദർ തെരേസ സ്കൂളിലും ജമ്പ് ഇനങ്ങൾ ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലുമായി 24നും 26നുമായി നടക്കും.ത്രോ ഇനങ്ങൾ 25ന് ചേർത്തല എസ്.എൻ കോളേജ് മൈതാനിയിൽ അരങ്ങേറും.
24ന് രാവിലെ പത്തിന് മുഹമ്മ മദർതേരസാ സ്കൂളിൽ എ.എം.ആരിഫ് എം.പി മേള ഉദ്ഘാടനം ചെയ്യും.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷനാകും. 26ന് സമാപനം സമ്മേളനം ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ അദ്ധ്യക്ഷനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |