കൊട്ടാരക്കര: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കൊട്ടാരക്കര നിയോജക മണ്ഡലം 38-ാം വാർഷിക സമ്മേളനം 26ന് കലയപുരം നേഹ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9ന് നടക്കുന്ന പൊതു സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി സെക്രട്ടറി നടുക്കുന്നിൽ വിജയൻ മുഖ്യ പ്രഭാഷണം നടത്തും.10ന് നടക്കുന്ന പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് എ.എ.റഷീദ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ സംഘടനാ ചർച്ച നയിക്കും. ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി, കോൺഗ്രസ് ബ്ളോക്കു പ്രസിഡന്റ് കെ.ജി.അലക്സ്, എഴുകോൺ ബ്ലോക്ക് പ്രസിഡന്റ് കെ. മധുലാൽ, പി. കമലാഭായി അമ്മ, കടയ്ക്കൽ കുഞ്ഞുകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിക്കും. പെൻഷൻ പരിഷ്കരണ കുടിശിക ഉടൻ വിതരണം ചെയ്യുക, 11ശതമാനം ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരം സംഘടിപ്പിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ആലോചനാ യോഗത്തിൽ എൻ.മദനമോഹനൻ അദ്ധ്യക്ഷനായി. കെ. ഉഷേന്ദ്രൻ, ആർ.ഗണേശ്, എസ്.എ.കരിം, സി.ആർ.രാധാകൃഷ്ണപിള്ള,പി.ജി.കുര്യൻ എന്നിവർ സംസാരിച്ചു. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |