SignIn
Kerala Kaumudi Online
Saturday, 27 July 2024 8.03 AM IST

റോഡ് നന്നാക്കാൻ സംയുക്ത സമരസമിതി സമരം നടത്തും

road

ഏലപ്പാറ:റോഡ് വീതികൂട്ടി നിർമ്മിക്കാൻ തോട്ടം മാനേജ്‌മെന്റ് തടസം നിൽക്കുകയാണന്ന് ആരോപിച്ച്
ഹെലിബറിയ റോഡ് വികസന സമരസമിതിയുടെ നേതൃത്വത്തിൽ സമരം ആരംഭിക്കും. ഏലപ്പാറ -ഹെലിബറിയ പൂണ്ടിക്കുളം.കുമിളിറോഡിന്റെ വികസനത്തിനായാണ് നാളെ മുതൽ എസ്റ്റേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്.
റോഡ് ഗതാഗത യോഗ്യമാക്കാൻ പി.എം.ജി.എസ്, വൈ പദ്ധതിയിൽ തുക അനുവദിച്ചെങ്കിലും നിർമ്മാണ പ്രവർനങ്ങൾക്കായി തോട്ടം മാനേജ്‌മെന്റ് സ്ഥലം നൽകാൻ അനുമതി നൽകുന്നില്ല എന്നാണ് സമരസമിതി പറയുന്നത് .
പീരുമേട് താലൂക്കിലെ ഏറ്റവുംപഴക്കം ചെന്ന റോഡുകളിൽ ഒന്നാണ് ഈ റോഡിന്റെ കുറച്ചുഭാഗം തോട്ടംഭൂമി കൂടിയാണ് കടന്നുപോകുന്നത്ഈ ഭാഗം അറ്റകുറ്റപ്പണികൾ ഒന്നും നടത്താതെ ഗതാഗത യോഗ്യമല്ലാതായാണ് നിലവിൽ കിടക്കുന്നത്. മുൻപ് ബസ്സുകൾ ഉൾപ്പെടെ സർവീസ് നടത്തിയിരുന്ന ഈ റോഡ് സഞ്ചാരിയോഗ്യമല്ലാതായി മാറിയതോടെ ബസ് സർവീസ് അവസാനിപ്പിച്ചു. ഇതോടെ ഈ പ്രദേശത്തെ ജനങ്ങൾ കടുത്ത യാത്രക്ലേശമാണ് അനുഭവിക്കുന്നത് .
വീതികൂട്ടി സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനം ജപ്രതിനിധികൾക്ക് പ്രദേശവാസികളുടെ ഉൾപെടെ നേതൃത്വത്തിൽ നൽകിയിരുന്നു. ജനങ്ങളുടെ ആവശ്യപ്രകാരം പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപെടുത്തി ഹെലിബറിയാ മുതലുള്ള 5.5 കിലോമീറ്റർ റോഡ് സഞ്ചാരയോഗ്യമാക്കാൻ 6 കോടി രൂപ അനുവദിച്ചു. എന്നാൽ ഹെലിബറിയ മുതൽ 1.5 കിലോമീറ്റർ ദൂരം റോഡിന് 5 മീറ്റർ വീതിയാണുള്ളത്. ഈ വീതിയിൽ പിഎംജിഎസ് വൈ പദ്ധതിയിൽ റോഡ് നിർമ്മിക്കാനാവില്ല. കുറഞ്ഞത് 8 മീറ്റർ വീതിയെങ്കിലും ഉണ്ടാവണം.
ഏലപ്പാറ വണ്ടിപ്പെരിയാർ കുമിളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് നാളുകളായി കാൽനടയാത പോലും ദുഷ്‌കരമായ അവസ്ഥയിലാണ്. റോബിന് വീതികൂട്ടാൻ എം എൽ എ, കളക്ടർ, വികസന കമ്മീഷ്ണർ എന്നിവരുടെ അദ്ധ്യക്ഷതയിൽ വെവ്വേറെ ചർച്ചകൾ നടന്നിരുന്നു. എന്നിട്ടും നടപടിയാകാത്ത സാഹചര്യത്തിലാണ് പ്രദേശത്തെ ആളുകൾ ചേർന്ന് സമരസമിതിക്ക് രൂപം നൽകിയതെന്ന് നേതാക്കൾ പറഞ്ഞു
സമര പരിപാടികളുടെ ആദ്യ ഘട്ടമായി ഹെലിബറിയ എസ്റ്റേറ്റ് ഓഫീസിന് മുന്നിൽ കൂടിൽ കെട്ടിയാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം നടത്തുന്നതെന്ന് സമരസമിതി നേതാക്കളായ മോനച്ചൻ ആലാം പള്ളി, റോബിൻസൺ, എസ് സണ്ണി എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.