ചേർത്തല:ചേർത്തല വേളോർവട്ടം മഹാദേവ ക്ഷേത്രത്തിൽ ഡിസംബർ 4 മുതൽ 11 വരെ നടക്കുന്ന
ദശലക്ഷാർച്ചന'യോടനുബന്ധിച്ച് ഔദ്യോഗിക വെബ്സൈറ്റ്,ഡോക്യുമെന്ററി,യു ട്യൂബ് ചാനൽ എന്നിവ തുടങ്ങി.കവിയും ഗാനരചയിതാവുമായ വയലാർ ശരത് ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് പി.ചന്ദ്രമോഹൻ,സെക്രട്ടറി സി.കെ.സുരേഷ് ബാബു, ദേവസ്വം വൈസ് പ്രസിഡന്റ് ജി.കെ.അജിത്ത്,ദശലക്ഷാർച്ചന കമ്മിറ്റി സ്വാഗതസംഘം ചെയർമാൻ എൻ.രാമദാസ്,ഗോവിന്ദ കമ്മത്ത്,മധുസൂദനൻ,സോഹൻലാൽ,സി.പി. കർത്ത,വി.എസ്.സുരേഷ്,ധിരൻ ബേബി,വേണു ഗോപാൽ,എ.പി.റജി,ശിവമോഹൻ,ജയകൃഷ്ണൻ,സുധീഷ്,മധു എന്നിവർ സംസാരിച്ചു. ദശലക്ഷാച്ചനയോടനുബന്ധിച്ച് മഹാഗണപതിഹോമം,മഹാമൃത്യുഞ്ജയ ഹോമം,മഹാധന്വന്തരി ഹോമം,മഹാശനീശ്വര പൂജ,വില്വപത്രാഭിഷേകം,വിശ്വരൂപ ചാർത്ത് എന്നിവയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |