തൃശൂർ: കാർഷിക സർവകലാശാല രജിസ്ട്രാർക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ നേതാവ്. സർവകലാശാലയിലെ സമരം അവസാനിപ്പിച്ചില്ലെങ്കിൽ തെരുവിൽ നേരിടുമെന്നാണ് ഡിവൈഎഫ്ഐ മണ്ണൂത്തി മേഖലാ സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ അനീസ് അഹമ്മദ് രജിസ്ട്രാറെ ഭീഷണിപ്പെടുത്തിയത്.
ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ നാട്ടിൽ യുവജന, വിദ്യാർത്ഥി സംഘടനകൾ ഉണ്ടെന്ന കാര്യം ഓർക്കണമെന്നും രജിസ്ട്രാറെ ഉപരോധിച്ചുള്ള സമരത്തിനിടെ നടത്തിയ പ്രസംഗത്തിൽ അനീസ് അഹമ്മദ് പറഞ്ഞു. മന്ത്രി കെ രാജനെതിരെയും പ്രസംഗത്തിൽ ഇയാൾ രൂക്ഷവിമർശനം നടത്തി. സർവകലാശാലയിലെ പിന്നാമ്പുറ കഥകൾക്ക് ചുക്കാൻ പിടിക്കുന്നത് മന്ത്രിയാണെന്നും കുരങ്ങന്റെ കയ്യിൽ പൂമാല കൊടുത്തതും റവന്യൂ മന്ത്രിയാണ് എന്നായിരുന്നു പരാമർശം. സർവകലാശാലയിലെ സിപിഎം അനുകൂല നേതാവിനെ സർവീസിൽ നിന്ന് തരം താഴ്ത്തിയിരുന്നു. ഇതിനെതിരെയാണ് എംപ്ലോയ്സ് അസോസിയേഷൻ സമരം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |