ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ പഴവർഗങ്ങൾക്കുള്ള സ്ഥാനം ചെറുപ്പത്തിൽ തന്നെ നമുക്ക് അറിവുള്ളതാണ്. ആന്റി ഓക്സിഡന്റ്, ഫൈബർ എന്നിവയാൽ സമ്പുഷ്ടമായ പഴങ്ങൾക്ക് പലവിധത്തിലുള്ള ജീവിതശൈലീ രോഗങ്ങളെയും ചെറുക്കാൻ കഴിയും. അതിന് ഏറ്റവും ഉത്തമമാണ് കിവി. പുതിയ ഗവേഷണങ്ങൾ പ്രകാരം 100 ഗ്രാം കിവി പഴം ഭക്ഷിക്കുന്ന ഒരാൾക്ക് പ്രതിരോധശേഷി വളരെയികം ഉണ്ടാകും. 100ഗ്രാമിൽ നിന്ന് 92.7 ഗ്രാം വൈറ്റമിൻ സി ലഭിക്കുകയും ചെയ്യും.
കൂടാതെ, കാലാവസ്ഥാ വ്യതിയാനങ്ങൾ കൊണ്ടുണ്ടാകുന്ന അസുഖങ്ങൾ തടയുകയും, കോശപുനർജ്ജീവനം സാദ്ധ്യമാക്കുന്നതിനും കിവി സഹായിക്കും. വൈറ്റമിൻ സിയുടെ കലവറ തന്നെയാണ് കിവിപ്പഴങ്ങൾ. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആസ്ത്മ, ശ്വാസ തടസം എന്നിവയെ പ്രതിരോധിക്കുന്നതിന് മികച്ച മാർഗമാണ്. തലച്ചോറിന്റെ വികാസത്തിനും, നല്ല ഉറക്കം ലഭിക്കുന്നതിനും കിവി മികച്ചതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |