പ്ളസ് വൺ, പ്ളസ് ടു പരീക്ഷ മാർച്ച് 10 മുതൽ
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ 2023 മാർച്ച് 9 മുതൽ 29 വരെയും പ്ളസ് വൺ, പ്ളസ് ടു പരീക്ഷകൾ മാർച്ച് 10 മുതൽ 30 വരെയും നടക്കും. എസ്.എസ്.എൽ.സി മൂല്യ നിർണയം ഏപ്രിൽ 3ന് ആരംഭിക്കും. ഫലപ്രഖ്യാപനം മേയ് 10നകം നടക്കും. നാലരലക്ഷത്തിലധികം കുട്ടികളാണ് ഇക്കുറി പത്താം ക്ളാസ് പരീക്ഷ എഴുതുന്നത്.
ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷ ഫെബ്രുവരി ഒന്നു മുതലും വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷ ജനുവരി 25 മുതലും ആരംഭിക്കും. പ്ളസ് ടു മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. മേയ് 25നകം റിസൽട്ട് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ നടക്കും.
എല്ലാ പരീക്ഷകളും രാവിലെ
മാർച്ച് 23ന് റംസാൻ വ്രതം തുടങ്ങുന്നതിനാൽ ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷകൾ മാറ്റണമെന്ന് ക്യു.ഐ.പി യോഗത്തിൽ അദ്ധ്യാപക സംഘടനകൾ നിർദ്ദേശിച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് എല്ലാ പരീക്ഷകളും രാവിലെയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |