തിരുവനന്തപുരം: നോട്ടറി നിയമനം ഓൺലൈനായി നടത്തുന്നതിനുള്ള പോർട്ടൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നോട്ടറി അപേക്ഷ സമർപ്പിക്കുന്നതു മുതൽ സർട്ടിഫിക്കറ്റ് ഒഫ് പ്രാക്ടീസ് തയ്യാറാക്കുന്നതു വരെയുള്ള എല്ലാ നടപടി ക്രമങ്ങളും ഇനി മുതൽ ഓൺലൈനാകും. നോട്ടറി പുനർനിയമനത്തിനുള്ള നടപടികളും റിട്ടേൺ സമർപ്പിക്കലും ഓൺലൈനായി നടത്താനുള്ള സൗകര്യം ഡിസംബർ 31ഓടെ നിലവിൽ വരും. നിയവ വകുപ്പിന്റെ www.lawsect.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ പോർട്ടലിന്റെ ലിങ്ക് ലഭിക്കും. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നോട്ടറി അഡ്വ. ജി.എം. ഇടിക്കുളയെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |