ആലപ്പുഴ: ചാത്തനാട് ശ്മശാനം ആധുനിക രീതിയിൽ പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സനാതനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.റഫീഖ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.റീഗോ രാജു, സിറിൾ ജേക്കബ്, സോളമൻ പഴമ്പശ്ശേരി, ആർ.സ്‌കന്ദൻ, തങ്കച്ചൻ പുന്നശ്ശേരി, പ്രസാദ് വന്മേലിൽ, ഫൈസൽ, സുമം സ്‌കന്ദൻ, അമ്പിളി അരവിന്ദ്, ബിജി ശങ്കർ, ജെസി മോൾ, വേണുഗോപാൽ ചാത്തനാട്, സിബിച്ചൻ എക്‌സ്.മാത്യു,ബിനോയ്, ബഷീർ, എ.കെ.വേണുഗോപാൽ, രാഹുൽ.പി.പി തുടങ്ങിയവർ സംസാരിച്ചു