ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിന്റെ ശ്രദ്ധേയ വിജയത്തിനു ശേഷം തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിക്കുന്ന സൗദി വെള്ളക്ക ഡിസംബർ 2ന് റിലീസ് ചെയ്യും.ആയിഷ ഉമ്മ എന്ന കേന്ദ്ര കഥാപാത്രത്തെ പുതുമുഖം ദേവി വർമ്മ അവതരിപ്പിക്കുന്നു.
ലുക്മാൻ,ബിനു പപ്പു, സുധി കോപ്പ,ഗോകുലൻ , സുജിത് ശങ്കർ, റിയ സൈറ, വിൻസി അലോഷ്യസ് ,ദേവി രാജേന്ദ്രൻ, ധന്യ അനന്യ, സ്മിനു സിജോ, സജീദ് പട്ടാളം, അബു വളയംകുളം എന്നിവരാണ് പ്രധാന താരങ്ങൾ. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ ആണ് നിർമാണം. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു.ഉർവശി തിയറ്റേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.
മരപ്പണിക്കാരന്റെ ഭാര്യ
ബിജു ഇളകൊള്ളരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മരപ്പണിക്കാരന്റെ ഭാര്യഎന്ന ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു.
സ്ത്രീയുടെ സഹനത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രം മനസ് തെറ്റായ ചിന്തകളിലേക്ക് കടന്നാൽ പ്രത്യാഘാതം അപകടകരമായേക്കുമെന്ന മുന്നറിയിപ്പ് നൽകുന്നു.നാട്ടിൻപുറത്തെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീത്വം നേരിടുന്ന വെല്ലുവിളിയാണ് പ്രമേയം. മാദ്ധ്യമ പ്രവർത്തകരായ ബിനു പള്ളിമൺ, ടിറ്റോ തങ്കച്ചൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എയ്ഞ്ചൽ എം. അനിൽ ആണ് ടൈറ്റിൽ വേഷം അവതരിപ്പിക്കുന്നത്. എക്സർബ് മീഡിയയുടെ ബാനറിൽ ജോൺ പി. കോശിയാണ് നിർമാണം. ഛായാഗ്രഹണം: പി.വി. രഞ്ജിത്, എഡിറ്റിംഗ് : മനീഷ്, സംഗീതം: സാബു ശ്രീധർ, മേക്കപ്പ്: രാജേഷ് രവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |