SignIn
Kerala Kaumudi Online
Saturday, 27 April 2024 1.38 AM IST

ജീവിതത്തിൽ ഒരിക്കലും തല കുനിക്കരുത്, വേണ്ടിവന്നാൽ ഒന്നിനു മാത്രം; മഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

manju-warrie

ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച നായികയാണ് മഞ്ജു വാര്യർ. വർഷങ്ങൾക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചു വരവിനെ ഏറെ പ്രതീക്ഷയോടും ആവേശത്തോടെയുമാണ് ആരാധകർ സ്വീകരിച്ചത്. താരത്തിന്റെ 'ആയിഷ' എന്ന സിനിമയിലെ പുതിയ ലുക്കിന് അടുത്തിടെ ഏറെ പ്രശംസകൾ ലഭിച്ചിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. 'ഷൂ കെട്ടാനല്ലാതെ തല ഒരിക്കലും കുനിയാൻ ഇടവരരുത്' എന്ന അടിക്കുറിപ്പോടൊയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണാടിയ്ക്ക് അഭിമുഖമായി ഇരുന്ന് എടുത്ത ഒരു ബ്ലാക്ക് ആൻഡ് വെെറ്റ് ചിത്രമാണിത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

പ്രായം 44 ആയെങ്കിലും, നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ താരം മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലും അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ചു വാര്യർ. താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വെെറലാകാറുണ്ട്. താരം ഈ അടുത്തിടെ പോസ്റ്റ് ചെയ്ത മറ്റൊരു ചിത്രത്തിൽ 'എല്ലാം ക്ഷമയോടെ നിരീക്ഷിക്കാൻ പഠിക്കൂ, എല്ലാത്തിനും പ്രതികരണം അർഹിക്കുന്നില്ല' എന്നും കുറിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANJU WARRIE, MOVIE, CINEM, HEROINE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.