SignIn
Kerala Kaumudi Online
Friday, 26 April 2024 12.21 PM IST

വെല്ലുവിളികളെ നേരിടാനും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ദൃഢനിശ്ചയത്തിലും ഞങ്ങൾ ഒറ്റക്കെട്ടാണ്; എം കെ രാഘവന് നന്ദിപറഞ്ഞ് ശശി തരൂർ

shashi-tharoor-

മലബാർ സന്ദർശനം വിജയിപ്പിച്ചതിന് എം കെ രാഘവൻ എം പിക്ക് നന്ദിപറഞ്ഞ് ശശി തരൂർ. പ്രതിബന്ധങ്ങളെ അതിജീവിച്ച് മലബാറിലെ എന്റെ അഞ്ച് ദിവസത്തെ സന്ദർശനം വിജയിപ്പിച്ചതിന് സുഹൃത്തും സഹപ്രവർത്തകനുമായ എം കെ രാഘവന് ഊഷ്മളമായ നന്ദി എന്നാണ് തരൂർ ഫേസ്ബുക്കിൽ കുറിച്ചത്. കേരളത്തിലെ പാർട്ടിയെയും യു ഡി എഫിനെയും ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിൽ തങ്ങൾ ഒറ്റക്കെട്ടാണ് എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ശശി തരൂരിന്റെ മലബാർ പര്യടനത്തിന് കോൺഗ്രസ് നേതൃത്വം അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചപ്പോൾ തരൂരിനൊപ്പം ഉറച്ചുനിന്നയാളാണ് എം കെ രാഘവൻ. തരൂർ പങ്കെടുത്ത പരിപാടികളിൽ വൻ ജനപങ്കാളിത്തം ഉണ്ടാവാനും അദ്ദേഹത്തിന്റെ ഇടപെടൽ കാരണമായി. തരൂരിനെ തടയിടാൻ ആവശ്യമായ നീക്കങ്ങൾ മറുഭാഗത്തും ശക്തമായെങ്കിലും അവയെ നിഷ്പ്രഭവമാക്കുന്നതായിരുന്നു തരൂരിനെ കേൾക്കാനെത്തിയ ജനക്കൂട്ടം.

ഫേസ്ബുക്ക് പാേസ്റ്റിന്റെ പൂർണരൂപം

My warm thanks to my friend & colleague M K Raghavan for weathering so many storms & making my five-day visit to Malabar such a success. We are united in our determination to strengthen INCKerala and the UDF to face the many challenges ahead.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SASI THAROOR, FACEBOKK, POST, MK RAGHAVAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.