അജയ് ദേവ് ഗണിനെ കേന്ദ്രകഥാപാത്രമാക്കി അഭിഷേക് പതക് സംവിധാനം ചെയ്ത ദൃശ്യം 2 ഹിന്ദി റീമേക്ക് നൂറു കോടി ക്ളബ് കടന്ന് മുന്നേറുന്നു.ചിത്രം റിലീസ് ചെയ്ത് ഏഴാം ദിനത്തിൽ തന്നെ നൂറു കോടി ക്ളബിൽ ഇടം നേടിയിരുന്നു. അജയ് ദേവ് ഗണിന്റെ നൂറു കോടി ക്ളബിൽ ഇടം പിടിക്കുന്ന പന്ത്രണ്ടാമത് ചിത്രമാണ് ദൃശ്യം 2. ദൃശ്യം 2 മലയാളവും തെലുങ്ക്, കന്നട, റീമേക്കുകളും ഒ.ടി.ടിയിലൂടെയാണ് റിലീസ് ചെയ്തത്. ദൃശ്യം 2 ഹിന്ദി റീമേക്ക് മാത്രമാണ് തിയേറ്രറിൽ റിലീസ് ചെയ്തത്.
ശ്രിയ ശരൺ, തബു, ഇഷിത ദത്ത, മൃണാൾ യാദവ്, രജത് കപൂർ, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സുധീർ കെ. ചൗധരി ആണ് ഛായാഗ്രഹണം.
ഭൂപൻ കുമാർ, കുമാർ മക്ട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവർ ചേർന്ന് ടി സീരിസ് , വയാകോം 18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |