SignIn
Kerala Kaumudi Online
Thursday, 19 September 2024 1.32 AM IST

കൃഷിയിടത്തിലേക്ക് മന്ത്രിയുടെ സന്ദർശനം ,​ ഉജ്ജ്വല സ്വീകരണവുമായി കർഷകർ

Increase Font Size Decrease Font Size Print Page
gg

തലശ്ശേരി : കർഷകന്റെ പ്രശ്നങ്ങൾ നേരിട്ടുകണ്ടു മനസിലാക്കുന്നതിന് കൃഷിയിടത്തിലേക്കും കർഷക ഭവനങ്ങളിലേക്കും മന്ത്രി പി. പ്രസാദിന്റെ സന്ദർശനം. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ,​ കാർഷിക സർവകലാശാല ശാസ്ത്രജ്ഞർ ,​ കൃഷി വിജ്ഞാൻ കേന്ദ്ര ഉദ്യോഗസ്ഥർ ,​ മറ്റ് കൃഷി അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയെ അനുഗമിച്ചു.

പിണറായി കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്ന കൃഷിദർശൻ പരിപാടിയുമായി ബന്ധപ്പെട്ടാണ് കൃഷിയിട സന്ദർശനം.

ഓരോ പ്രദേശത്തും ഭൂപ്രകൃതിക്ക് അനുസരിച്ചുണ്ടാകുന്ന പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും വന്യമൃഗ ശല്യവും കൃഷിയെ സാരമായി ബാധിക്കുന്നതായി കർഷകർ ചൂണ്ടിക്കാട്ടി. മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും വേനൽക്കാലത്തെ രൂക്ഷമായ വരൾച്ചയും ഉപ്പുവെള്ളം കയറുന്നതും കീട രോഗങ്ങളുടെ അനിയന്ത്രിതമായ ആക്രമണവും പ്രധാന പ്രശ്നമായി കർഷകർ ഉന്നയിച്ചു.

കർഷകർ ഉന്നയിച്ച പ്രശ്നങ്ങൾക്ക് കൃഷിയിടത്തിൽ വച്ച് തന്നെ മന്ത്രി സാധ്യമായ പരിഹാരമാർഗങ്ങൾ നിർദ്ദേശിച്ചു. ആവശ്യമായ എല്ലാ കാര്യങ്ങൾക്കും കൃഷിശാസ്ത്രജ്ഞരുടെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും മറ്റ് വകുപ്പുകളുടെയും സഹായം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി. നാളികേരത്തിന്റെ വിലയിടവ് നിയന്ത്രിക്കുന്നതിനു സർക്കാറിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകും. ആവശ്യമായ സ്ഥലങ്ങളിൽ നാളികേര സംഭരണ യൂണിറ്റുകൾ ആരംഭിക്കും. രോഗ കീടബാധ നിയന്ത്രിക്കുന്നതിനുള്ള പരിഹാരമാർഗ്ഗങ്ങൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൃഷിശാസ്ത്രജ്ഞരും കൃഷിയിടത്തിൽ വച്ച് തന്നെ നൽകി.

കൃഷിക്ക് ആവശ്യമായ ഭൗതിക പശ്ചാത്തലം ഒരുക്കുന്നതിൽ സർക്കാർ എന്നും ശ്രദ്ധ പുലർത്തിയിട്ടുണ്ട്. തോടുകളും ജലസേചന സംവിധാനവും നവീകരിക്കാൻ നടപടികൾ സ്വീകരിക്കും. പരമാവധി യന്ത്രവൽക്കരണം കൃഷിയിൽ കൊണ്ടുവരാനും സ്മാം പദ്ധതി പ്രകാരം കാർഷിക യന്ത്രങ്ങൾ സബ്സിഡിയിൽ നൽകുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ആവശ്യമായ പരിശീലനം കാർഷിക കർമ്മ സേനകൾക്ക് നൽകും. കൃഷിക്കാരെ സഹായിക്കുന്നതിനായി പ്രാഥമിക കാർഷിക കോപ്പറേറ്റീവ് സൊസൈറ്റികളുടെ സേവനം ശക്തിപ്പെടുത്താൻ ഗവൺമെന്റ് ഇടപെടലുകൾ നടത്തിവരുന്നു. വില തകർച്ച നേരിടുന്ന നാണ്യവിളകൾക്ക് വില സ്ഥിരത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനായി പ്രത്യേക പ്രോത്സാഹനം നൽകും. തലശ്ശേരി കാർഷിക ബ്ലോക്കിൽ 9 പഞ്ചായത്തുകളിൽ ആയി നടന്ന കൃഷിയിട സന്ദർശനത്തിൽ മന്ത്രി അറിയിച്ചു.


കൃഷിയിട സന്ദർശനത്തിൽ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി സാബിർ ഹുസൈൻ,
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, കൃഷിവകുപ്പ് ഡയറക്ടർ ജോർജ് അലക്സാണ്ടർ, വിലനിർണയ കമ്മീഷൻ ചെയർമാൻ രാജശേഖരൻ, സമേതി ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ കൃഷി അഡീഷണൽ ഡയറക്ടർമാർ, ഫാം ഇൻഫർമേഷൻ ബ്യൂറോ ഉദ്യോഗസ്ഥർ
മറ്റു കൃഷി ഉദ്യോഗസ്ഥർ, കാർഷിക സർവ്വകലാശാല, കൃഷി വിജ്ഞാൻ കേന്ദ്ര ശാസ്ത്രജ്ഞർ മറ്റു അനുബന്ധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AGRICULTURE, AGRICULTURE NEWS, AGRICULTURE, P PRASAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.