മൂന്നാർ: ആനസവാരികേന്ദ്രത്തിലെ ജീവനക്കാരൻ സഹപ്രവർത്തകനായ ആന പാപ്പാനെ കുത്തിക്കൊന്നു. മൂന്നാർ മാട്ടുപ്പെട്ടി റോഡിലെ ആന സവാരികേന്ദ്രത്തിലെ ജീവനക്കാരൻ തൃശൂർ പെരുവിള വടയിരിവീട്ടിൽ വിമൽ(32) ആണ് മരി ച്ചത് .ഇന്നലെ രാവിലെ ആനസവാരി കേന്ദ്രത്തിലെ മറ്റൊരു പാപ്പാനായ മണികണ്ഠനുമായി ആനയെ തളയ്ക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കത്തിനൊടുവിൽ മണികണ്ഠൻ വിമലിനെ കുത്തുകയായിരുന്നു.കഴുത്തിന് കുത്തേറ്റ വിമൽ ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചു.മൃതദേഹം മൂന്നാർ ടാറ്റാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി .മൂന്നാർ പൊലീസ് മേൽ നടപികൾ സ്വീകരിച്ചു.