ആലപ്പുഴ: കായികയിനങ്ങളെ മതവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. സ്‌പോർട്‌സ് വേറെ, മതം വേറെ. കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. ആരാധന അതിന്റെ സമയത്ത് നടക്കും, ഇഷ്ടമുള്ളവർ അതിൽ പങ്കെടുക്കും. മതവും സ്‌പോർട്‌സും അതിന്റേതായ വഴികളിലൂടെ പോകട്ടെ. താരാരാധന കായികപ്രേമികളുടെ വികാരമാണെന്നും മന്ത്രി ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.