SignIn
Kerala Kaumudi Online
Tuesday, 19 March 2024 9.31 AM IST

പി.എസ്.സി അഭിമുഖം

ee

മലപ്പുറം ജില്ലയിൽ ഭാരതീയ ചികിത്സാ വകപ്പ്/ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ്/ആയുർവേദ കോളേജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 15/2021) തസ്തികയിലേക്ക് ഡിസംബർ 2, 7 തീയതികളിൽ പി.എസ്.സി. മലപ്പുറം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.


ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. (ജൂനിയർ) മാത്തമാറ്റിക്‌സ് - പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 191/2022) തസ്തികയിലേക്ക് ഡിസംബർ 2ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ രാവിലെ 10 ന് പ്രമാണപരിശോധനയും 11.30 ന് അഭിമുഖവും നടത്തും.

ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്‌കർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 193/2022) തസ്തികയിലേക്ക് ഡിസംബർ 7ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ രാവിലെ 10ന് പ്രമാണപരിശോധനയും 11.30ന് അഭിമുഖവും നടത്തും.

തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) - ഒന്നാം എൻ.സി.എ. ധീവര (കാറ്റഗറി നമ്പർ 317/2020) തസ്തികയിലേക്ക് ഡിസംബർ 8, 30 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

അർഹതാനിർണയ പട്ടിക

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റം മുഖേന ലാബ് അസിസ്റ്റന്റായി (കാറ്റഗറി നമ്പർ 1/2021) നിയമനം ലഭിക്കുന്നതിനും ലാബ് അസിസ്റ്റന്റുമാരായി ജോലി ചെയ്യുന്നവർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിനും നടത്തിയ അർഹതാനിർണയ പരീക്ഷയുടെ റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ചു.

ശാരീരിക അളവെടുപ്പ്

തിരുവനന്തപുരത്ത് വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ആദിവാസി വിഭാഗങ്ങളിലെ പട്ടികവർഗക്കാർ) (കാറ്റഗറി നമ്പർ 92/2022, 93/2022) തസ്തികയിലേക്ക് 30, ഡിസംബർ 1 തീയതികളിൽ പേരൂർക്കട, എസ്.എ.പി. ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.