ന്യൂയോർക്ക്: ട്വിറ്ററിനെ വിലക്കിയാൽ സമാന്തര സ്മാർട്ട്ഫോൺ നിർമ്മാണക്കമ്പനിക്ക് തുടക്കമിടുമെന്ന് ഗൂഗിളിനും ആപ്പിളിനും എലോൺ മസ്കിന്റെ മുന്നറിയിപ്പ്. മസ്ക് ഏറ്റെടുത്തതിന് പിന്നാലെ നയങ്ങളിൽ ഒട്ടേറെ മാറ്റം ട്വിറ്റർ വരുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ ട്വിറ്ററിനെ ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പിളും പ്ലേസ്റ്റോറിൽ നിന്ന് ഗൂഗിളും ഒഴിവാക്കുമെന്ന സൂചനകളുണ്ട്.
ട്വിറ്റർ, ടെസ്ല, സ്പേസ് എക്സ് എന്നിവയുടെ സി.ഇ.ഒയും ലോകത്തെ ഏറ്റവും സമ്പന്നനുമായ മസ്കിനെ ടാഗ് ചെയ്ത് ഒരു ട്വിറ്റർ ഉപഭോക്താവ് ''പുതിയ സ്മാർട്ട്ഫോൺ കമ്പനി ആരംഭിക്കുന്നത് നന്നായിരിക്കുമെന്ന്"" ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് മസ്ക് ''ഗൂഗിളും ആപ്പിളും വിലക്കില്ലെന്നാണ് പ്രതീക്ഷ. വിലക്കിയാൽ സ്വന്തം സ്മാർട്ട്ഫോൺ കമ്പനിയല്ലാതെ വേറെ മാർഗമില്ല"" എന്ന് മറുപടി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |