തായ്പെയ് : ഇന്നലെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതിന് പിന്നാലെ ഭരണപക്ഷമായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ അദ്ധ്യക്ഷ പദവി രാജിവച്ച് തായ്വാൻ പ്രസിഡന്റ് സായ് ഇംഗ് - വെൻ. അതേ സമയം, തായ്വാന്റെ പ്രസിഡന്റ് പദവിയിൽ സായ് തുടരും. പ്രതിപക്ഷവും ചൈനീസ് അനുകൂലികളുമായ നാഷണലിസ്റ്റ് പാർട്ടി ( കുമിന്താങ്ങ് ) രാജ്യമെമ്പാടും മികച്ച വിജയം നേടി. ആകെയുള്ള 21 മേയർ / കൗണ്ടി ചീറ് സീറ്റുകളിൽ 13 എണ്ണം നാഷണലിസ്റ്റ് പാർട്ടി സ്വന്തമാക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നു. തലസ്ഥാനമായ തായ്പെയിലെ മേയർ സ്ഥാനം നാഷണലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി ചിയാംഗ് വാൻ - ആൻ സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |