മിൻസ്ക് : ബെലറൂസ് വിദേശകാര്യ മന്ത്രി വ്ലാഡിമിർ മാകി ( 64 ) അന്തരിച്ചു. 2012 മുതൽ വിദേശകാര്യ മന്ത്രി പദവി വഹിച്ചുവരികയായിരുന്നു. മരണകാരണം വ്യക്തമല്ല. നാളെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റോവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അന്ത്യം. റഷ്യൻ വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |