SignIn
Kerala Kaumudi Online
Saturday, 27 April 2024 6.42 AM IST

നവീന  ആശയങ്ങൾ  സ്വീകരിച്ച്   സംസ്ഥാനത്തെ കാർഷിക   സ്വയംപര്യാപ്തതയിലെത്തിക്കണം : മുഖ്യമന്ത്രി

pinarayi-vijayan

തലശ്ശേരി : ശാസ്ത്രീയ കൃഷി രീതികൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് കർഷകരുടെ വരുമാന വർദ്ധനവ് ഉറപ്പാക്കണമെന്നും അതിലൂടെ സാംസ്ഥാനത്തെ കാർഷിക സ്വയം പര്യാപ്തതയിലേക്ക് എത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. തലശ്ശേരി പിണറായി കൺവെൻഷൻ സെന്ററിൽ കൃഷിദർശന്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കൃഷി മന്ത്രി പി പ്രസാദിന്റെ അദ്ധ്യക്ഷതയിലായിരുന്നു 5 ദിവസം നീണ്ടു നിന്ന കൃഷിദർശൻ പരിപാടിയുടെ സമാപന സമ്മേളനം നടന്നത്.


തലശ്ശേരിയിൽ അടുത്ത 4 വർഷം കൊണ്ട് 100 കോടിയുടെ നിക്ഷേപ പ്രവർത്തനങ്ങൾ കാർഷിക മേഖലയിൽ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കാർഷിക കർമ്മ സേനകളുടെ നേതൃത്വത്തിൽ യന്ത്രവത്കരണത്തിലൂടെ നൂതന ആശയങ്ങളും സ്വീകരിച്ചുകൊണ്ട് തലശ്ശേരി ബ്ലോക്ക് കാർഷിക സ്വയം പര്യാപ്തതയിലേക്ക് എത്തണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു

കർഷകരെ നേരിട്ട് കാണുകയും കേൾക്കുകയും ചെയ്തതിന്റെ ഫലമായി കാർഷിക മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ കണ്ടെത്തുവാനും പരിഹാര മാർഗങ്ങൾ ഉടനെ തന്നെ തീരുമാനിക്കാനും കഴിഞ്ഞതു തന്നെയാണ് കൃഷിദർശന്റെ വിജയമെന്ന് മന്ത്രി പി പ്രസാദ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു..

ഒരുലക്ഷം യുവജനങ്ങൾക്കുള്ള കാർഷിക പദ്ധതിയിൽ അംഗങ്ങളായ തലശ്ശേരി ബ്ലോക്കിലെ 72 കർഷകർക്ക് കൃഷിദർശൻ വേദിയിൽ വെച്ചു തന്നെ പെൻഷൻ ,ഗ്രാറ്റുവിറ്റി,എന്നിവ കൃഷി മന്ത്രി വിതരണം ചെയ്തു.പച്ചത്തേങ്ങ സംഭരണത്തിൽ ജില്ലയിൽ പുതുതായി 12 കേന്ദ്രങ്ങൾ കൂടി അനുവദിച്ചതായും മന്ത്രി അറിയിച്ചു.

നവംബർ 22 ന് നി സ്പീക്കർ എ എൻ ഷംസീർ കാർഷിക പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു കൃഷിദർശന് പിണറായി കൺവെൻഷൻ സെന്ററിൽ ആരംഭം കുറിച്ചത്. ഉദ്യോഗസ്ഥരുടെ കൃഷിയിട സന്ദർശനം ,കാർഷിക സെമിനാറുകൾ,കാർഷിക അദാലത്ത്,കൃഷിമന്ത്രിയുടെ കൃഷിയിട സന്ദർശനം,തദ്ദേശ സ്വയംഭരണ മേധാവികളുമായുള്ള കൃഷിമന്ത്രിയുടെ കൂടികാഴ്ച എന്നിവ നടക്കുകയുണ്ടായി.അവസാന ദിവസം നടന്ന കർഷക അദാലത്തിൽ ഓൺലൈൻആയി ലഭിച്ച 36 പരാതികളും നേരിട്ട് കൃഷിദർശൻ വേദിയിലെത്തിയ 8 പരാതികളും മന്ത്രി കേൾക്കുകയുണ്ടായി.ഇതിൽ 29 എണ്ണത്തിനും തീർപ്പ് കൽപ്പിക്കുകയും തുടർ അന്വേഷണങ്ങൾ ആവശ്യമായ 15 പരാതികൾക്കും അതിനുവേണ്ട നിർദ്ദേശം നല്കുകയും ചെയ്തു
ചടങ്ങിൽ മികച്ച കർഷകരെ കൃഷിമന്ത്രി ആദരിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ,മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി ബാലൻ ,ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ , തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ ജമുനാ റാണി, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്സിറ്പി അനിത, സി പി ഷൈജൻ എന്നിവർ സംസാരിച്ചു കൃഷിവകുപ്പ് സെക്രട്ടറി ഡോക്ടർ അശോക് സ്വാഗതവും കൃഷി ഡയറക്ടർ ജോർജ് അലക്സാണ്ടർ നന്ദിയും രേഖപ്പെടുത്തി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM, KRISHI DARSHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.