മഞ്ജു വാര്യർ ഇനി തമിഴിലും ഗായിക. അജിത്തിന്റെ നായികയായി അഭിനയിക്കുന്ന തുനിവ് എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ പിന്നണി ഗായികയാവുന്നത്. സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ ജിബ്രാൻ ആണ് സംഗീതം ഒരുക്കുന്നത്. ഗാനം ആലപിക്കുന്ന ചിത്രം മഞ്ജു സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന തുനിവ് ജനുവരിയിൽ പൊങ്കൽ റിലീസായി എത്തും.ചിത്രത്തിൽ മഞ്ജു തന്നെയാണ് തന്റെ കഥാപാത്രത്തിന് ശബ്ദം നൽകുന്നതും.
വെട്രിമാരൻ - ധനുഷ് ടീമിന്റെ അസുരനാണ് മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം. അസുരനു ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തുനിവ്. മലയാളത്തിൽ കണ്ണെഴുതി പൊട്ടുംതൊട്ട്, ജോ ആൻഡ് ദ ബോയ്, ജാക്ക് ആൻഡ് ജിൽ , കയറ്റം എന്നീ ചിത്രങ്ങൾ മഞ്ജു ഗാനം ആലപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |