തിരുവനന്തപുരം:ഏഷ്യൻ പ്രൊഡക്ടിവിറ്റി ഓർഗനൈസേഷൻ അംഗരാജ്യങ്ങളിലെ ഡിജിറ്റൽ പരിവർത്തനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സംഘടിപ്പിക്കുന്ന ശില്പശാലയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (യു.എൽ.സി.സി.എസ്) ചീഫ് പ്രൊജക്ട് കോഓർഡിനേറ്റർ ടി. കെ. കിഷോർ കുമാർ. ഇന്ത്യയുടെ രണ്ടു പ്രതിനിധികളിൽ ഒരാളാണ് ഇദ്ദേഹം. വിയറ്റ്നാമിലെ ഹോ ചി മിന്നിൽ ഡിസംബർ 6 മുതൽ 9 വരെയാണ് ശില്പശാല. ഡൽഹി ആസ്ഥാനമായ നാഷണൽ ലേബർ കോഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.എൽ.സി.എഫ്) ഡയറക്ടറാണ് കിഷോർ കുമാർ. കേന്ദ്ര സഹകരണമന്ത്രാലയം രൂപവത്ക്കരിച്ച ഉപദേശകസമിതി ഉൾപ്പെടെ വിവിധ ദേശീയ സമിതികളിൽ ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രതിനിധിയായും പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |