ആലപ്പുഴ: കയർ വ്യവസായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. മണ്ണഞ്ചേരിയിൽ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസും,
പാതിരപ്പള്ളിയിൽ ജില്ലാ അസി. സെക്രട്ടറി പി.വി.സത്യനേശനും കലവൂരിൽ സംസ്ഥാന കൗൺസിൽ അംഗം ജി. കൃഷ്ണപ്രസാദും ആര്യാട് നോർത്തിൽ സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാറും കണിച്ചുകുളങ്ങരയിൽ മണ്ഡലം സെക്രട്ടറി ആർ.ജയസിംഹനും വളവനാട് പി. അവിനാസും കാവുങ്കലിൽ വി.പി.ചിദംബരനും ആര്യാട് വെസ്റ്റിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.പി. മധുവും കാഞ്ഞിരംചിറയിൽ ജില്ലാ എക്സി.അംഗം ആർ.സുരേഷും ആറാട്ടുവഴിയിൽ പി.ജ്യോതിസും സനാതനത്തിൽ ജോഷി എബ്രഹാമും ജില്ലാക്കോടതി ലോക്കൽ കമ്മിറ്റിയിൽ പി.പി.ഗീതയും ആര്യാട് ഈസ്റ്റിൽ പി.ജി.സുനിൽ കുമാറും
മാരാരിക്കുളത്ത് സി.കെ.അശോകനും ഉദ്ഘാടനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |