മുഹമ്മ: മുഹമ്മ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി. ടി.എൻ. നസീമ, യുവജനക്ഷേമ ബോർഡ് യൂത്ത് കോ ഓർഡിനേറ്റർ അരുൺ പ്രശാന്ത്, മുഹമ്മ ഗ്രാമ പഞ്ചായത്തംഗങ്ങളായ വി. വിഷ്ണു, ടി.സി. മഹീധരൻ, വിനോമ്മ രാജു, ഷെജിമോൾ സജീവ്, ജി. സതീഷ്, ലതീഷ് ബി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. മുഹമ്മ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി സ്വാഗതവും മുഹമ്മ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.വി. വിനോദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |