ലീഡ്- ജനുവരി 23ന് ചിത്രീകരണം ആരംഭിക്കും
പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് . കയോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കജോൾ ആണ് പൃഥ്വിരാജിന്റെ നായിക. സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലിഖാൻ മറ്റൊരു പ്രധാന താരമായി എത്തുന്നു. ഇബ്രാഹിം അലിഖാന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് . ജനുവരി 23ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം കരൺ ജോഹർ ആണ് നിർമ്മിക്കുന്നത്. കാശ്മീരിലെ തീവ്രവാദത്തിന്റെ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലറായാണ് ഒരുങ്ങുന്നത്. പൃഥ്വിരാജും കജോളും ആദ്യമായാണ് ഒരുമിക്കുന്നത്. പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. അയ്യാ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ബോളിവുഡിൽ എത്തുന്നത്. അതേസമയം മലയാളത്തിൽ ഗോൾഡ്, കാപ്പ എന്നിവയാണ് പുതിയ റിലീസുകൾ. ഡിസംബർ 1ന് റിലീസ് ചെയ്യുന്ന ഗോൾഡിൽ നയൻതാര ആണ് നായിക.ഡെയിഞ്ചർ ജോഷി എന്ന പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അൽഫോൻസ് പുത്രനും പൃഥ്വിരാജും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഗോൾഡ്.ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയിൽ പൃഥ്വിരാജിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിൽ ആസിഫ് അലി എത്തുന്നു.അപർണ ബാലമുരളി ആദ്യമായി പൃഥ്വിരാജിന്റെ നായികയാവുന്നു. ഡിസംബർ 22ന് കാപ്പ തിയേറ്ററുകളിൽ എത്തും.മോഹലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ചിത്രീകരണം അടുത്ത വർഷം മദ്ധ്യത്തിൽ ആരംഭിക്കും.വിദേശ രാജ്യങ്ങളാണ് എമ്പുരാന്റെ ലൊക്കേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |