തിരുവനന്തപുരം: കേരളബാങ്കിന്റെ മൂന്നാം വാർഷികം സമുചിതമായി ആഘോഷിച്ചു. ബാങ്ക് ആസ്ഥാനത്തും റീജിയണൽ ഓഫീസുകളിലും ജില്ലാതല ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുകളിലും ശാഖകളിലും പതാക ഉയർത്തുകയും മധുരപലഹാര വിതരണം നടത്തുകയും ചെയ്തു. തിരുവനന്തപുരത്തെ ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ. പി.എസ്. രാജൻ കേരള ബാങ്ക് പതാക ഉയർത്തി. സി.ജി.എം.മാരായ കെ. സി. സഹദേവൻ,റോയ് എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |