SignIn
Kerala Kaumudi Online
Friday, 26 April 2024 3.17 PM IST

ഫ്രിഡ്ജിൽ ഈ ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിക്കാറുണ്ടോ, എങ്കിൽ ചെയ്യുന്നത് ആനമണ്ടത്തരം, ഒഴിവാക്കേണ്ടതിന്റെ കാരണങ്ങളറിയാം

fridge

വീട്ടിലുള്ള ഭക്ഷണ വസ്തുക്കൾ കേടാകാതെ അധിക ദിവസം നിലനിർത്തുന്നതിന് ഏറെ ഉപയോഗപ്രദമാണ് ഫ്രിഡ്ജുകൾ. കൊവിഡ് കാല നിയന്ത്രണങ്ങളിൽ അധികം പുറത്തിറങ്ങി ഭക്ഷ്യവസ്തുക്കളടക്കം വാങ്ങാൻ കഴിയാത്ത സ്ഥിതി വിശേഷമുണ്ടായിരുന്നപ്പോൾ ഫ്രിഡ്ജ് ഒരു രക്ഷകനായി മാറിയിരുന്നു. അടുക്കളയിലെ ഭക്ഷണപദാർത്ഥങ്ങളും പച്ചക്കറികളുമെല്ലാം ചീഞ്ഞ് പോകാതെ സംരക്ഷിക്കുന്നുണ്ടെങ്കിലും എല്ലാ തരം ഭക്ഷണങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അത്ര ഗുണകരമല്ല . ചില ഭക്ഷണങ്ങൾ സ്വാഭാവികമായി തന്നെ താഴ്ന്ന താപനിലയിൽ സൂക്ഷിക്കാനുള്ളവയല്ല. അതിനാൽ തന്നെ ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് വഴി രുചിയും ഗുണവും കുറയാൻ സാദ്ധ്യതയുണ്ട്. ഫ്രിഡ്ജിൽ നിന്ന് മാറ്റി നിർത്തേണ്ട ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

വാഴപ്പഴം

വാഴപ്പഴം ചീത്തയാകാതിരിക്കാനായി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ചിലപ്പോൾ വിപരീത ഫലമാകും ഉണ്ടാവുക. കാരണം വെളിച്ചവും വായുവും വാഴപ്പഴം ചീത്തയാകുന്ന പ്രകിയ താമസിപ്പിക്കാനായി ആവശ്യമാണ്. അത് കൊണ്ട് ഫ്രിഡ്ജിന് പുറത്ത് സൂക്ഷിക്കേണ്ട ഫലവിഭവങ്ങളിൽ ഒന്നാണ് വാഴപ്പഴം. കൂടാതെ സാധാരണ താപനിലയിൽ സൂക്ഷിക്കുന്നത് വഴി മാത്രമേ വാഴപ്പഴം കൃത്യമായി പാകമാവുകയുമുള്ളു.

തേൻ

തേൻ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അത് കട്ടപിടിക്കാൻ കാരണമാകും അതിനാൽ തന്നെ ഫ്രിഡ്ജ് ഒഴിവാക്കുന്നതാണ് ഉചിതം. തേൻ വൃത്തിയായി അടച്ച് സൂക്ഷിക്കുന്നതാണ് നന്നായി സംരക്ഷിക്കാനുള്ള മികച്ച മാർഗം.

സവാള, ഉരുളക്കിഴങ്ങ്

അടുക്കളയിൽ സാധാരണയായി കണ്ട് വരാറുള്ള രണ്ട് പച്ചക്കറികളാണ് സവാളയും ഉരുളക്കിഴങ്ങും ഇവ എപ്പോഴും ഫ്രിഡ്ജിന് പുറത്ത് തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. അധികം ചൂട് കടക്കാത്ത ഇരുണ്ട പ്രദേശങ്ങളിൽ സവാള സൂക്ഷിക്കുന്നതാണ് നല്ലത്. ഉരുളക്കിഴങ്ങും അത് പോലെ തന്നെ അധികം സൂര്യപ്രകാശം കടന്ന് വരാത്തിടത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ വിഭവങ്ങൾക്ക് സ്വാഭാവികമായുള്ള രുചി ലഭിക്കാതെ വരും.

കോഫി

കാപ്പിപ്പൊടി ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചാലുള്ള പ്രധാന പ്രശ്നമെന്തെന്നാൽ ബാക്കിയുള്ള ഭക്ഷണ പദാർത്ഥങ്ങൾക്കും കാപ്പിയുടെ മണം ലഭിക്കും എന്നുള്ളതാണ്. കൂടാതെ ഫ്രിഡ്ജിലെ തണുപ്പ് വഴി കാപ്പിപ്പൊടിയുടെ രുചിയും നഷ്ടമാകും. അതിനാൽ ജലാംശമില്ലാത്ത നേരിട്ട് സൂര്യപ്രകാശം എത്താത്തിടങ്ങളിൽ കാപ്പിപ്പൊടി സൂക്ഷിക്കുന്നതായിരിക്കും അഭികാമ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, FRIDGE, HEALTHY, FOOD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.