കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കാൻ അനന്തമായി വൈകുന്നതിനെ ചോദ്യം ചെയ്ത് ആലുവ പൂക്കാട്ടുപടി സ്വദേശി അഡ്വ. പി.വി ജീവേഷ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ഇന്നു പരിഗണിച്ചേക്കും. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കാൻ വൈകുന്നത് ഭരണഘടനയ്ക്ക് എതിരാണെന്നും അനന്തമായി ബില്ലുകൾ പിടിച്ചുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |