പാലാ. മഹാത്മാഗാന്ധി സർവകലാശാല അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പ്
3 മുതൽ 5 വരെ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. അത് ലറ്റിക്സിൽ പ്രമുഖ കോളേജുകളായ അൽഫോൻസ പാല, അസംപ്ഷൻ ചങ്ങനാശേരി, എം.എ. കോതമംഗലം, സെൻ്റ് തോമസ് പാലാ, എസ്.ബി. ചങ്ങനാശേരി, സെൻ്റ് ഡോമിനിക്സ് കാഞ്ഞിരപ്പള്ളി, മഹാരാജാസ് എറണാകുളം തുടങ്ങിയിടങ്ങളിലെ 700 റോളം കായിക താരങ്ങൾ പങ്കെടുക്കും.
മൂന്നാം തീയതി ഹാഫ് മാരത്തോൺ മാത്രമാണ് നടക്കുന്നത്. 4ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗം ഡോ.എ.ജോസ് ഉദ്ഘാടനം ചെയ്യും. സിൻഡിക്കേറ്റ് അംഗം ഡോ.ബിജു തോമസ് മുഖ്യ പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |