തിരുവനന്തപുരം: തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട മറ്റ് ബില്ലുകളേതൊക്കെയെന്ന് നിശ്ചയിക്കാനായി ഇന്ന് രാവിലെ 9.30ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ അന്ധവിശ്വാസം തടയൽ ബില്ലടക്കമുള്ളവയുടെ കരട് എത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. അന്ധവിശ്വാസം തടയൽ ബില്ലിലെ ചില വ്യവസ്ഥകളിൽ ചില മതസാമുദായിക സംഘടനകൾ എതിർപ്പറിയിച്ചതോടെ ഈ നിയമസഭാ സമ്മേളനത്തിൽ അത് കൊണ്ടുവരണോയെന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. കെ.ജി.എസ്.ടി ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ധാരണയായെങ്കിലും കരട് ബിൽ ഇന്ന് മന്ത്രിസഭ ഒന്നുകൂടി പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |