തിരുവനന്തപുരം: താഴെക്കിടയിലുള്ള ജനങ്ങൾക്ക് പുരപ്പുറ സോളാർ സ്ഥാപിച്ച് സൗജന്യവൈദ്യുതിയും വരുമാനവും ഉറപ്പുനൽകുന്ന ഹരിത ഊർജ്ജ വരുമാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് അയ്യങ്കാളിഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ പട്ടികജാതി വിഭാഗങ്ങൾക്കുള്ള സ്മാർട്ട് കിച്ചൺ മന്ത്രി കെ.രാധാകൃഷ്ണൻ വിതരണം ചെയ്യും. മന്ത്രിമാരായ ആന്റണി രാജു, എം.ബി.രാജേഷ്, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുക്കും. ലൈഫ് മിഷന് കീഴിലുള്ള 400 വീടുകളിൽ രണ്ട് കിലോവാട്ടിന്റെയും പട്ടികജാതി ഭവനപദ്ധതിയിൽ ഉൾപ്പെട്ട 100 വീടുകളിൽ മൂന്ന് കിലോവാട്ടിന്റെയും സോളാർ പ്ളാന്റുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. ആകെ ആയിരം വീടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |