കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സജ്ജമാക്കിയ വേദിക് ഇ സ്കൂൾ ലേണിംഗ് പ്ലാറ്റ്ഫോം 7ന് എറണാകുളം ഹോട്ടൽ ക്രൗൺപ്ലാസയിൽ ഉദ്ഘാടനം ചെയ്യും. 8 മുതൽ 12 വരെയുള്ള ക്ലാസ് വിദ്യാർത്ഥികൾക്ക് ഒരേ പാഠഭാഗം മൂന്ന് അദ്ധ്യാപകരിൽ നിന്ന് ഒരേസമയം ഇതിലൂടെ പഠിക്കാം. ദേശീയ സ്കൂൾ അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് പഠനരീതികൾ.
എൻട്രൻസ് കോച്ചിംഗ്, സിവിൽ സർവീസ് പരിശീലനം, സ്കിൽ ഡെവലപ്മെന്റ്, ഭാഷാപഠനം തുടങ്ങിയ അനുബന്ധസേവനങ്ങളും ലഭിക്കും. മത്സര പരീക്ഷകൾക്കും മാതൃകാ പരീക്ഷകൾക്കുമുള്ള ഇടം, ലാംഗ്വേജ്, കരിയർ സോണുകൾ, സോഫ്റ്റ് സ്കിൽ ഡെവലപ്മെന്റ് സോൺ, ആർട്സ്, സ്പോർട്സ് ഏരിയ, ലാംഗ്വേജ് ലാബ്, ഡിജിറ്റൽ ലൈബ്രറി എന്നിവയുമുണ്ട്.
വേദിക് ഐ.എ.എസ് അക്കാഡമി അമേരിക്കയിലെ ഐ ലേണിംഗ് എൻജിൻസുമായി ചേർന്നാണ് വേദിക് ഇ സ്കൂൾ പദ്ധതി നടപ്പാക്കുന്നത്. പത്രസമ്മേളനത്തിൽ ഐ ലേണിംഗ് എൻജിൻസ് പ്രസിഡന്റ് എ.പി.ബാലകൃഷ്ണൻ, വേദിക് ഐ.എ.എസ് അക്കാഡമി ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ, ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ, സി.ഇ.ഒ ജെയിംസ് മറ്റം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |