മുതലക്കോടം: ജില്ലാ കലോത്സവത്തിന് 'ഉണർവ്'' എന്ന് പേര് നിർദേശിച്ച് മാങ്കുളം സെൻ്റ് മേരീസ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥി എഡ്വിൻ ജിമ്മി ആദരമേറ്റുവാങ്ങി. പത്രത്തിൽ അറിയിപ്പ് കണ്ട് വാട്സ്ആപ്പ് നമ്പറിൽ പേര് നിർദേശിക്കുകയായിരുന്നു. കൊവിഡിനെ തുടർന്ന് കലോത്സവങ്ങൾ നിർത്തിവെച്ചത് കുട്ടികളെയും സ്കൂളുകളെയുമൊക്കെ വിഷമത്തിലാക്കിയ സാഹചര്യമായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് കലോത്സവം തിരികെ എത്തിയ സാഹചര്യത്തിലാണ് ഉണർവ് എന്ന പേര് നിർദേശിക്കാൻ തോന്നിയതെന്ന് എഡ്വിൻ പറഞ്ഞു. മുൻ കലോത്സവങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. സുഹൃത്തുക്കൾക്കും വീട്ടുകാർക്കുമൊപ്പമാണ് എഡ്വിൻ ആദരം ഏറ്റുവാങ്ങാനെത്തിയത്.