തിരുവനന്തപുരം: കെ-ടെറ്റ്, സെറ്റ് പരീക്ഷ എഴുതുന്ന ഭിന്നശേഷി വിദ്യാർത്ഥികളുടെ ഉത്തരവിൽ ഭേദഗതി വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. 2016ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം ഭിന്നശേഷി നിയമത്തിന്റെ പരിധിയിൽ വരുന്ന മുഴുവൻ കുട്ടികൾക്കും കെ- ടെറ്റ് എന്ന കേരള എലിജിബിലിറ്റി ടെസ്റ്റും സെറ്റ് എന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റും എഴുതാമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇവർക്ക് സ്ക്രൈബിന്റെ സഹായവും 20 മിനിട്ട് അധിക സമയവും പരീക്ഷയ്ക്കായി ലഭിക്കും. ഇന്നും നാളെയുമായി നടക്കുന്ന കെ-ടെറ്റ് പരീക്ഷ എഴുതാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |