SignIn
Kerala Kaumudi Online
Wednesday, 24 July 2024 2.51 AM IST

സ്കൂട്ടറിലെത്തിയയാൾ വീട്ടമ്മയുടെ മാല പൊട്ടിച്ചു

36

ഉദിയൻകുളങ്ങര: ആനാവൂരിൽ ഇരുചക്ര വാഹനത്തിലെത്തിയയാൾ വീട്ടമ്മയുടെ മാല പൊട്ടിച്ചു. ആനാവൂർ ആലത്തൂർ ഗോഡ് ഭവനിൽ പരേതനായ ഇമ്മാനുവേലിന്റെ ഭാര്യ ബീനയുടെ (46) രണ്ടേകാൽ പവന്റെ താലിമാലയാണ് നഷ്ടമായത്. ആനാവൂർ ഭദ്രകാളി ക്ഷേത്രത്തിന് സമീപത്തെ വരമ്പുകട റോഡിൽ ഇന്നലെ രാവിലെ 7.45 നാണ് സംഭവം. ഇളയ മകൾ റിയയെ സ്കൂളിലെത്തിച്ച് മടങ്ങി വരികയായിരുന്നു ബീന.

കറുത്ത ഡിയോ സ്കൂട്ടറിലെത്തിയ മോഷ്ടാവ് ആദ്യം ബീനയെ ലക്ഷ്യം വച്ച് കടന്നുപോയി. തുടർന്ന് തിരികെ സമീപവാസിയുടെ വീട് ചോദിച്ച് അടുത്തെത്തി കഴുത്തിൽ കിടന്ന മാല പൊട്ടി

ക്കാൻ ശ്രമിച്ചു. കുതറിയോടിയ ബീനയെ പിന്തുടർന്ന മോഷ്ടാവ് തറയിൽ തള്ളിയിട്ട് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ബീന നിലവിളിച്ചെങ്കിലും വീടുകളുടെ പുറത്ത് ആരും ഇല്ലാതിരുന്നതിനാൽ നാട്ടുകാർ എത്താൻ വൈകി. ബീനയുടെ കഴുത്തിൽ നേരിയ മുറിവുണ്ട്.

മാരായമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സി.സി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കറുത്ത റെയിൻകോട്ട് ധരിച്ചയാളാണ് മാല കവർന്നതെന്നും ആനാവൂർ ഭാഗത്തുനിന്ന് പടപ്പിത്തോട്ടം ഭാഗത്തേക്കാണ് ഇയാൾ പോയതെന്നും കണ്ടെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, 1
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.