കൊച്ചി: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ആദ്യ വൈസ് ചാൻസലർ പി.എം. മുബാറക് പാഷയുടെ നിയമനത്തെ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഈമാസം ഏഴിന് പരിഗണിക്കും. യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വി.സിയെ നിയമിച്ചതെന്നാരോപിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. പി.ജി. റോമിയോയാണ് ഹർജി നൽകിയത്. സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ സർക്കാർ ഏകപക്ഷീയമായാണ് നിയമനം നടത്തിയതെന്നു ഹർജിയിൽ പറയുന്നു.