ദോഹ : ലോകകപ്പിലെ പുറത്താകലിന് പിന്നാലെ താൻ ബെൽജിയത്തിന്റെ പരിശീലക പദവിയിൽ നിന്ന് പടിയിറങ്ങുകയാണെന്ന് അറിയിച്ച് റോബർട്ട് മാർട്ടിനെസ്. കഴിഞ്ഞ ദിവസം ക്രൊയേഷ്യയോട് ഗോൾ രഹിത സമനില വഴങ്ങിയതാണ് ബെൽജിയത്തിന് തിരിച്ചടിയായത്. ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ കാനഡയെ 1-0ത്തിന് തോൽപ്പിച്ച ബെൽജിയം രണ്ടാം മത്സരത്തിൽ മൊറോക്കോയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റതാണ് നിർണായകമായത്.
2016 ൽ ബെൽജിയൻ കോച്ചിന്റെ പദവി ഏറ്റെടുത്ത മാർട്ടിനെസ് 2018ലെ ലോകകപ്പിൽ ബെൽജിയത്തിനെ മൂന്നാം സ്ഥാനക്കാരാക്കിയിരുന്നു. 2021 യൂറോകപ്പിൽ ക്വാർട്ടർ ഫൈനൽവരെ എത്തിച്ചു. ഫിഫ റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരായാണ് ബെൽജിയം ഖത്തറിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |