തിരുവനന്തപുരം: തന്റെ മനസ് തുറന്ന പുസ്തകമാണെന്ന് ശശി തരൂർ എം പി. തനിക്ക് ഒളിക്കാനായി ഒന്നുമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കോട്ടയത്ത് നടക്കുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കുമെന്നും എം പി പ്രതികരിച്ചു.
തന്നെ പരിപാടിക്ക് ക്ഷണിച്ചത് യൂത്ത് കോൺഗ്രസാണെന്നും വരാൻ താത്പര്യമില്ലാത്തവർ വരേണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ പരിപാടി അറിയിച്ചില്ലെന്ന ഡി സി സിയുടെ വാദവും ശശി തരൂർ തള്ളി. ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷിനെ തന്റെ ഓഫീസിൽ നിന്ന് വിളിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ശശി തരൂർ കോട്ടയം സന്ദർശനം നടത്തുന്ന വിവരം തങ്ങളോട് പറഞ്ഞില്ലെന്ന് ഡിസിസി നേതൃത്വം കെ പി സി സിയെ ഔദ്യോഗികമായി അറിയിച്ചിരുന്നു. കൂടാതെ ഈ വിവരം തന്നെ അറിയിക്കാത്തതിനാൽ ശശി തരൂരിനൊപ്പം യൂത്ത് കോൺഗ്രസ് വേദി പങ്കിടില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |