ഇറുമ്പയം: പെരുന്തട്ട് ശ്രീമഹാദേവ ക്ഷേത്രത്തിൽ 17ാമത് ഭാഗവതസപ്താഹയജ്ഞത്തോട് അനുബന്ധിച്ചുള്ള ആറാട്ട് ഇന്ന്. വെള്ളൂർ ആറാട്ട് മണപ്പുറത്ത് ക്ഷേത്രം ശാന്തി ഷിബു ചെമ്മനത്തുകര മുഖ്യകാർമികത്വം വഹിക്കും. ഭാഗവതസപ്താഹയജ്ഞത്തിന്റെ ഭദ്രദീപപ്രകാശനം ജയദേവൻ മുണ്ടന നിർവഹിക്കും. ക്ഷേത്രം തന്ത്രി എരമലൂർ ഉഷേന്ദ്രൻ, ക്ഷേത്രം മേൽശാന്തി ഷിബു ചെമ്മനത്തുകര, യജ്ഞാചാര്യൻ സന്തോഷ്കുമാർ തണ്ണീർമുക്കം എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. രാവിലെ 9ന് ക്ഷേത്രത്തിൽ നിന്നും ആറാട്ട് ഘോഷയാത്ര വെള്ളൂർ ആറാട്ട് മണപ്പുറത്തേക്ക്, തുടർന്ന് ഭവനങ്ങളിൽ പറകൾ സ്വീകരിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് മഹാപ്രസാദമൂട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |